സൂപ്പര്‍ ശരണ്യ (Super Sharanya)

202202:41:00U
Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Visakh M

    2 കോടി മുടക്കി 50 കോടി നേടിയ തണ്ണീർമത്തൻ ടീം ഒന്നിച്ചപ്പോൾ വീണ്ടും പ്രതീക്ഷകൾ ആയിരുന്നു….🦋
    ആ പ്രതീക്ഷകൾ എല്ലാം തൃപ്തി പെടുത്താൻ സിനിമയുടെ ആദ്യ പകുതി തന്നെ ധാരാളം🤩🤩🤩
    ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ഇരിക്കാം.
    Anaswara Rajan Arjun Ashokan , Mamitha Baiju പൊളിച്ചടുക്കി. പിന്നെ നമ്മുടെ naslen , Sajin എല്ലാം കിടു 😍😍😍.
    പെൺകുട്ടികളുടെ പ്രേമം തന്നെ ആണ് സൂപ്പർ ശരണ്യ💖
    കഥയിൽ എടത്തു പറയേണ്ട കഥാപാത്രങ്ങൾ ആണ് Vineeth Vishwam ചെയ്ത അരുൺ സാറിനെയും Vineeth Vasudevan ചെയ്ത അജിത് മേനോനെയുമാണ്… 🤩🤩🤩
    രണ്ട് പേരും കലക്കി.
    പിന്നെ നമ്മുടെ Justin Varghese ന്റെ നല്ലൊരു ആൽബവും കൂടെ ആയപ്പോൾ സൂപ്പർ ആയി ഈ ശരണ്യ.
    മികച്ച ആദ്യ പകുതിയും ഒരു ശരാശരി രണ്ടാം പകുതിയും കൂടെ ആയപ്പോൾ, ഒരു നല്ല സിനിമ കൊണ്ട് തന്നെ 2022 തുടങ്ങാൻ പറ്റി എന്നതിൽ സന്തോഷം. 🤩🤩🤩പ്രോമിസിങ് ആയിട്ടുള്ള സംവിധായകൻ ആണെന്ന് തന്റെ രണ്ടാമത്തെ ചിത്രം കൊണ്ട് Girish AD തെളിയിച്ചു.
    തീർച്ചയായും തിയേറ്ററിൽ പോയി ചിരിച്ച് കണ്ടിറങ്ങാവുന്ന ചിത്രമാണ് സൂപ്പർ ശരണ്യ💖

    6.0 rating

  2. Manu Peter

    2022ൽ ആദ്യം കണ്ട മൂവി ഒരു avg അനുഭവം മാത്രം ആയി ഒതുങ്ങുന്നു….
    Song ലും Trailer ലും ഒന്നും തന്ന promise പടത്തിൽ കാണാൻ കഴിഞ്ഞില്ല… തണ്ണീർമത്തൻ ദിനങ്ങളിൽ ഉണ്ടായിരുന്ന പോലെ Entertaining factor ഒന്നും തന്നെ ചിത്രത്തിൽ ഇല്ല …. തരക്കേടില്ലാത്ത First Half…2nd Half ഒക്കെ നല്ല വലിച്ചു നീട്ടൽ…2:40 Duration ഒന്നും ആവശ്യമില്ലാർന്നു….ഒരു avg story ആയിട്ടും Making കൊണ്ട് തണ്ണീർമത്തൻ മികച്ചു നിന്നപ്പോൾ അതിന്റെ പകുതി പോലും ഇവിടെ കാണാൻ സാധിച്ചില്ല…
    Arjun Ashokan, Anaswara, Mamitha പിന്നെ Vineeth Viswam Performance Vice എല്ലാവരും മികച്ചു നിന്നു… പടം തിയറ്ററിൽ ഒരു avg അനുഭവം മാത്രം ആയി ഒതുങ്ങുന്നു… Strictly Personal Opinion…. കണ്ട് ഇറങ്ങിയ കൂടെ ഉള്ളവർ കിടു പൊളി എന്നൊക്കെ പറയുന്നുണ്ടാർന്നു😴….

    5.0 rating

  3. Basil James

    തണ്ണീർമത്തൻ ദിനങ്ങൾ ടീമിന്റെ രണ്ടാമത്തെ ഔട്ടിങ് ആയ സൂപ്പർ ശരണ്യ ഒരു കിടിലൻ ഫൺ റൈഡ് മൂവിയാണ്.റിലീസ് ചെയ്ത ടീസർ, ട്രൈലെർ, സോങ്‌സ് വഴി ആൾറെഡി പടത്തിന്റെ വൈബ് എങ്ങനെയായിരിക്കുമെന്ന് തന്ന പ്രതീക്ഷയോട് നൂറ് ശതമാനം നീതി പുലർത്തുന്നുണ്ട്.ഗിരീഷിന്റെ ഇറങ്ങിയ രണ്ട് സിനിമകളിലും എന്നെ ഏറ്റവും കൂടുതൽ ഇമ്പ്രെസ്സ് ചെയ്യിച്ചത് പടത്തിലെ പരിസരത്തോടും കഥാസന്ദർഭങ്ങളോടും അനായാസം പ്രേക്ഷകന് കണക്ട് ചെയ്യാൻ കഴിയുന്നുവെന്നതാണ്.ചെറിയ ചെറിയ കൌണ്ടറുകളാൽ സമ്പന്നമാണ് ചിത്രം.ഒരു ക്രിഞ്ച് മൊമെന്റോ, ചളി ആയി പോയേക്കാവുന്ന പാളിപ്പോയ കൗണ്ടർസോ ഇല്ലാതെ പടം പൂർത്തിയാക്കാൻ സാധിക്കുക എന്നത് വളരെയധികം കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്.ഗംഭീര ഫസ്റ്റ് ഹാഫും, ഒരു ആവറേജ് – എബോവ് ആവറേജ് സെക്കണ്ട് ഹാഫുമാണ് എനിക്ക് സൂപ്പർ ശരണ്യ നൽകിയത്. ക്ലൈമാക്സ്‌ സീനിൽ ഒരല്പം പഞ്ച് കുറഞ്ഞതു മാത്രമാണ് ചെറുതെങ്കിലും ഒരു പോരായ്മയായി പറയാൻ ഉള്ളത്.
    സൂപ്പർ ശരണ്യയെ സൂപ്പർ ആക്കുന്നത് സിനിമയിലെ സൂപ്പർ സഹതാരങ്ങളാണ്. അനശ്വരയും അർജുൻ അശോകനും ഇരുവരുടെയും റോൾ ഭംഗിയാക്കിയപ്പോൾ ഇവരെയും മറികടന്ന് തിയറ്ററിൽ കയ്യടി മേടിച്ചത് അർജുൻ മേനോൻ ചേട്ടനും, നസ്ലെനും മമിതയുമാണ്. ചങ്ക് ബ്രോ, അളിയൻ, കോളേജിലെ സാർ കാന്റീനിലെ ചേട്ടനെല്ലാം പടത്തിൽ തകർത്താടുകയായിരുന്നു. അപ്പോൾ എല്ലാവരും തിയറ്ററിൽ തന്നെ സൂപ്പർ ശരണ്യ ആസ്വദിക്കാൻ ശ്രമിക്കുക, ഒരു ഹൗസ്ഫുൾ ഓഡിയൻസിനോടൊപ്പം പടത്തിലെ തമാശകൾ ആസ്വദിച്ചു ചിരിക്കുമ്പോൾ കിട്ടുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്.

    7.0 rating

  4. Hü Mä Ìd

    #തണ്ണീർമത്തൻ_ദിനങ്ങൾ സിനിമയുടെ ലെവൽ ഇല്ലെങ്കിലും അത്യാവശ്യം നല്ല കോമഡികൾ കൊണ്ടും അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനം കൊണ്ടും കണ്ടിരിക്കാവുന്ന ഒരു ചെറിയ എന്റർടൈൻമെന്റ് മൂവി😍
    Duration കുറച്ച് കൂടി പോയത് ആണ് നെഗറ്റീവ് ആയി തോന്നിയത്😌
    ഗസ്റ്റ് റോൾ തിയേറ്ററിൽ നല്ല ഓളം ആയിരുന്നു😎

  5. Smr Ovungal

    Super Sharanya (2022)
    തണ്ണീർമത്തൻ ശേഷം Girish AD എഴുതി സംവിധാനം ചെയ്ത് ഇന്ന് തീയറ്ററിൽ റിലീസ് ചെയ്ത സിനിമയാണ് സൂപ്പർ ശരണ്ണ്യ.
    തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കാൻ വരുന്ന ശരണ്യയുടെ ക്യാമ്പസ് ജീവിതവും പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം.
    അഭിനയിച്ച എല്ലാവരും നല്ല പ്രകടനമായിരുന്നു, ഒരുപാട് പുതിയ താരങ്ങളെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്. പാട്ടുകൾ കൊള്ളാമായിരുന്നു. കോളേജിലൊക്കെ പോയവർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കുറച്ച് സീനുകൾ ഉണ്ട്, അതെല്ലാം കൊള്ളാമായിരുന്നു. അർജ്ജുൻ റെഡ്ഡിയെ ത്രൂ ഔട്ട് ട്രോളീട്ട് ഉണ്ട്, അത് ശരിക്ക് ഇഷ്ടപ്പെട്ടു. ഗസ്റ്റ് റോളിൽ വന്ന താരവും തീയറ്ററിൽ ഓളമുണ്ടാക്കീട്ട് ഉണ്ട്.
    പ്രധാന പോരായ്മയായി തോന്നിയത് സിനിമയുടെ ദൈർഘ്യമാണ് 2:30 കൂടുതൽ ഉണ്ട്. ശക്തമായ ഒരു തിരക്കഥയുടെ അഭാവവും മുഴച്ച് നിൽക്കുന്നുണ്ട്.
    മൊത്തത്തിൽ ഒരു മികച്ച സിനിമയോണൊ എന്ന് ചോദിച്ചാൽ അല്ല, പക്ഷെ പറയത്തക്ക പോരായ്മകളും ഇല്ല. ഒരു ഓളത്തിൽ ഇങ്ങനെ കണ്ടിരിക്കാവുന്ന ഓർത്തിരിക്കാൻ വലിയ സീനുകൾ ഒന്നും തരാത്ത ഒരു ശരാശരി സിനിമ.
    Verdict: Watchable
    NB: ഒരു തണ്ണീർമത്തൻ ദിനങ്ങൾ ഒന്നും പ്രതീക്ഷിച്ച് ആരും തീയ്യതികളിലേക്ക് പോകരുത്.

  6. Arjun Sathishkumar

    ഓരോ സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ഓരോ ഫീൽ ആണ്.
    “പുല്ല്.. ഒരാവശ്യവും ഇല്ലായിരുന്നു, എന്തൊരു ദുരന്തം പടമെടോ” മുതൽ “ഉഫ്..അന്യായം, ഒരു രക്ഷയും ഇല്ല” വരെ.
    എന്നാൽ വളരെ കുറച്ചു സിനിമകൾ കണ്ടിറങ്ങി കഴിയുമ്പോൾ ആണ് ഇതെനിക്ക് ഒന്നൂടി കാണണം എന്ന് തോന്നുന്നത്. #SuperSharanya അങ്ങനെ ഒരു സിനിമ ആണ്.
    തുടക്കം മുതൽ ചിരിച്ചു മറിഞ്ഞു. ഡബിൾ മീനിങ്, വാട്സ്അപ് കോമടികൾ ഒന്നും അല്ല. എല്ലാം നല്ല ഫ്രഷ് കിടു സാനങ്ങൾ.
    അർജുൻ അശോകനും അനശ്വരയും as usual കിടു ആക്കിയിട്ടുണ്ടെലും ശെരിക്കും show stealers സഹതാരങ്ങൾ ആണ്.
    വിനീത് വാസുദേവ് (അജിത് മേനോൻ ചേട്ടൻ) മമിതയും, വരുണ് ധാരയും, അളിയനും, നസ്ലെനും എല്ലാരും വെറുതെ പൊളി..🔥🔥
    സിനിമ മാത്രല്ല Girish A D നിങ്ങളും സൂപ്പർ ആണ്. 😍
    Varun Dhara അനീഷ് അന്റോണിയോ Dileep Sasidharan Arun Antony
    P.S : മമിത ഫാന്സിന് ഇത് ആഘോഷ രാവ്. ❣️❣️

  7. Firaz Abdul Samad

    തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് സംവിധാനം ചെയ്ത്, അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടീനേജ് റൊമാൻസ് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രമാണ് സൂപ്പർ ശരണ്യ.
    ശരണ്യ എന്ന പെണ്കുട്ടിയേയും, അവളുടെ കോളേജ് ജീവിതത്തെയും, പ്രണയത്തെയുമൊക്കെ മുൻനിർത്തിയാണ് ചിത്രം കഥ പറയുന്നത്.
    ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടെങ്കിൽ കൂടി, പെണ്കുട്ടികളുടെ ക്യാമ്പസ് ജീവിതത്തെയും, ഹോസ്റ്റൽ ലൈഫിനെയും കുറിച്ചൊന്നും അധികമായി വന്ന് കണ്ടിട്ടില്ലാത്ത മലയാള സിനിമയിൽ സൂപ്പർ ശരണ്യ ഒരു പുതിയ അനുഭവം തന്നെയായിരുന്നു. നിലവാരമുള്ള കൗണ്ടറുകളും, കോമഡി ഇലമെന്റ്‌സും ഉള്ള ചിത്രത്തിന്റെ തിരക്കഥ ആദ്യ പകുതിയിൽ മികച്ച രീതിയിൽ പോകുമ്പോൾ, രണ്ടാം പകുതിയിൽ വന്ന റിപ്പീറ്റഡ് സീനുകളും, അനാവശ്യ കോൺഫ്‌ളിക്റ്റുകളും, ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാൽ കൂടി, ചിത്രത്തിന്റെ മേക്കിങ്ങും, പ്രകടനങ്ങളും, ഹ്യൂമറും, സജിത്തിന്റെ ക്യാമറയും, ജസ്റ്റിന്റെ സംഗീതവുമെല്ലാം ചിത്രത്തിന്റെ തിരക്കഥയിലെ പ്രശ്നങ്ങളെ ഒരു പരിധി വരെ പരിഹരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന നെഗറ്റീവ് ഏകദേശം രണ്ടേ മുക്കാൽ മണിക്കൂർ വരുന്ന ദൈർഘ്യവും, എഡിറ്റിങ്ങിലെ അപാകഥകളും, കോളേജ് സീനുകളെ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാതിരുന്നതുമാണ് എന്ന് തോന്നി.
    കാമുകിയെ ശല്യം ചെയ്യുന്ന പൂവാലനെ കൈകാര്യം ചെയ്യാനിറങ്ങുന്ന കാമുകനും ഗ്യാങ്ങുമൊക്കെ ബൂസ്റ്റ്‌ ചെയ്ത് ഹീറോയിക്ക് ആക്കി അവതരിപ്പിച്ചതിൽ അഭിപ്രായ വത്യാസം ഉണ്ടെങ്കിലും, പ്രത്യക്ഷമല്ലാത്ത ഒരുപാട് സാമൂഹിക കാഴ്ചപ്പാടുകളെയും, സ്ത്രീകൾ നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ എന്ന് കരുതപ്പെടുന്ന കാര്യങ്ങളെയും അഡ്ഡ്രസ് ചെയ്ത് സംസാരിച്ചതിന് സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.
    ശരണ്യയായി വന്ന അനശ്വരയുടെ പ്രകടനം കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ മികച്ചതാക്കി അവർ അവതരിപ്പിച്ചിട്ടുണ്ട്. അർജുൻ അശോകൻ, വിനീത് വിശ്വം, വിനീത് വാസുദേവ്, വരുൺ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു. എന്നാൽ ചിത്രത്തിൽ ഏറ്റവും സ്കോർ ചെയ്യുന്നത് മമിതയും, ചെറിയ സ്ക്രീൻ സ്‌പേസ് ആയിരുന്നിട്ട് കൂടി നസ്ലെനും ആണ്, അസാധ്യ കോമഡി ടൈമിംഗ്.
    അത്യാവശ്യം നന്നായി പൊട്ടിച്ചിരിക്കാനുള്ള, ഫീൽ ഗുഡ് മൂഡിൽ പറഞ്ഞു പോകുന്ന, തീയേറ്ററിൽ നിന്ന് ഒരു തവണ തീർച്ചയായും കണ്ടിരിക്കാൻ കഴിയുന്ന ചിത്രമായാണ് സൂപ്പർ ശരണ്യ അനുഭവപ്പെട്ടത്.
    സൂപ്പർ ശരണ്യക്ക് മൂവി മാക് നൽകുന്ന റേറ്റിംഗ്- 7.5/10..
    സ്നേഹത്തോടെ, മാക്..
    ബിത്വ- ഒരു കാലത്ത് ആസ്വദിച്ചു കണ്ട അർജുൻ റെഡ്ഢിയൊക്കെ ഇപ്പൊ ആലോചിക്കുമ്പോൾ ക്രിഞ്ചോ ആയല്ലോ എന്ന് ഓർക്കുമ്പോളാ.. 😁

  8. Hema Krishnamoorthy

    തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് AD യുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്നൊരു ചിത്രം.. അതും അതെ കോമ്പോയിൽ …ചെറിയ പ്രതീക്ഷകളോട് കൂടി തന്നെയാണ് ചിത്രത്തിന് കയറിയത്…
    സിനിമയുടെ ഏറ്റവുംവലിയ പോസിറ്റിവായി തോന്നിയത് കഥാപാത്രങ്ങളുടെ കിടിലൻ പ്രകടനമാണ്..അജിത്ത് മേനോനായിയെത്തിയ പുള്ളിയൊക്കെ കിടിലനാക്കിയിട്ടുണ്ട്… പുള്ളി വരുന്ന സീനുകളിലെല്ലാം അത്യാവശ്യം നല്ല റെസ്പോൺസുണ്ടായിരുന്നു,
    അതുപോലെ തന്നെ നെസ്ലന്റെ ഓരൊ മൈന്യൂട്ട് മാനറിസം പോലും തീയേറ്ററിൽ ചിരിപടർത്തി… സ്ക്രീൻ സ്പെയ്‌സിൽ അനശ്വരക്ക് പിന്നല്ലായിരുന്നുവെങ്കിലും മാനറിസങ്ങൾ കൊണ്ടും,ആറ്റിട്യൂഡ് കൊണ്ടും കൈയ്യടികൾ നേടിയത് മമിത ബൈജുവായിരുന്നു.. ഇവരെ കൂടാതെ അർജ്ജുൻ അശോകൻ, അനശ്വര, ആർജ്ജുന്റെ ഫ്രണ്ടായിട്ട് വരുന്ന പുള്ളി, കോളേജിലെ സാറുൾപ്പടെയുള്ളവർ അവരുടെ റോളുകൾ വെടിപ്പായി ചെയ്യ്തിട്ടുണ്ട്…
    വളരെ നല്ലൊരു തുടക്കാമായിരുന്നു സിനിമക്ക് കിട്ടിയത്.. അത്യാവശ്യം നന്നായി എൻഗേജിങായി പോയ ആദ്യ പകുതി.. ഇന്റർവെല്ലായപ്പോഴേ ഉറപ്പിച്ചിരുന്നു 2022-ലെ ആദ്യത്തെ ഹിറ്റ് ‘സൂപ്പർ ശരണ്യ’യായിരിക്കുമെന്ന്… എന്നാൽ അതിനെയെല്ലാം അപ്പാടെ തകർക്കും വിധമായിരുന്നു രണ്ടാം പകുതിയുടെ വരവ്… ഒരു രീതിയിലും പ്രേക്ഷകനെ
    എൻഗേജ് ചെയ്യിക്കാത്ത… അതുമായിയൊട്ടും റിലേറ്റ് ചെയ്യുവാൻ കഴിയാതായൊരു രണ്ടാം പകുതി.. സിനിമയുടെ ഏറ്റവും വലിയ പാളിച്ചയായി തോന്നിയത് തിരക്കഥയുടെ കാമ്പില്ലായിമ തന്നെയാണ്.. വ്യക്തമായൊരു ആശയം സംവിധായകന് പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടില്ല..അതുപോലെ തന്നെ അർജ്ജുൻഅശോകൻ-അനശ്വര കെമിസ്ട്രിയൊന്നും സ്‌ക്രീനിൽ ഒട്ടും വർക്കായിട്ടില്ല.. സിനിമയിൽ വർക്കായത് മുഴുവൻ അജിത്ത് മേനോനും, അരുൺ സാറും നെസ്ലണുമടങ്ങുന്ന കോമഡി ട്രാക്കായിരുന്നു, അതിന് തീയേറ്ററിൽ ഗംഭീര റെസ്പോൺസുമുണ്ടായിരുന്നു.. അതുപോലെ തന്നെ സെക്കന്റ്‌ ഹാഫും മുൻപോട്ട് പോയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സിനിമയുടെ വിധി…എന്നാൽ അവരതിനെ കൂടുതൽ ഇമോഷനലായി സമീപിച്ച് ആകപ്പാടെ കുളമാക്കി വെച്ചിട്ടുണ്ട്..
    സിനിമയുടെ പാട്ടുകളൊക്കെ തന്നെ ശരാശരി നിലവാരം മാത്രമായിരുന്നു പുലർത്തിയത്.. സ്കോർ അത്ര നന്നായിരുന്നില്ല… സിനിമയുടെ മറ്റൊരു വലിയ പോരായിമയെന്നത് രണ്ടേമുക്കാൽ മണിക്കൂർ നീണ്ട് നിൽക്കുന്ന ഡ്യൂറേഷനായിരുന്നു.. എന്നെ സംബന്ധിച്ച് അതായിരുന്നു ഏറ്റവും വലിയ ബാലികേറാ മലയും…
    ചുരുക്കി പറഞ്ഞാൽ നന്നായി ചിരിച്ച് എൻജോയ് ചെയ്യ്തു കണ്ട ആദ്യ പകുതിയും .. ഒട്ടും തൃപ്തി തരാതെ യാതൊരുവിധ ഫ്ലോയുമില്ലാതെ പോയ രണ്ടാം പകുതിയും അതിനോടൊപ്പം ചേർന്ന് നിൽക്കുന്ന മോശം ക്ലൈമാക്‌സും ചേർന്നൊരു ശരാശരി അനുഭവം
    Verdict : Average

Super Sharanya Malayalam Movie