മ്യാവൂ (Meow)
Theatre Releasing Date | 24-Dec-2021 |
OTT Releasing Date | 06-Feb-2022 |
OTT Platform | Prime Video |
Online Watch Link | Watch Now |
Theatre Releasing Date | 24-Dec-2021 |
OTT Releasing Date | 06-Feb-2022 |
OTT Platform | Prime Video |
Online Watch Link | Watch Now |
Thrissur Theatre Updates
മ്യാവൂ – റിവ്യൂ
————————
ലാൽജോസ് – ഇക്ബാൽ കുറ്റിപ്പുറം കൂട്ടുകെട്ടിൽ ഒരു സിനിമ ഇറങ്ങുന്നു എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥകളോട് എന്നും ഒരിഷ്ടമുണ്ട്. ക്ളീഷേ ഐറ്റംസ് കുറച്ചു കാണുമെങ്കിലും ഫാമിലിയെയും കൂട്ടി പോയി കണ്ടിരിക്കാൻ സെറ്റ് സിനിമകൾ ആയിരിക്കും അദ്ദേഹം എഴുതുന്നത്.
ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. മനോഹരമായ കഥ, ഗംഭീര തിരക്കഥ. അതിനനുസരിച്ചുള്ള സംവിധാനം. അച്ഛൻ പ്രവാസിയായതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മനസ്സിൽ ഉള്ളത് കൊണ്ട് ചില സീനുകൾ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..
സുഡാനി ഫ്രെയിം നൈജീരിയക്ക് ശേഷം സൗബിന്റെ മറ്റൊരു മനം നിറച്ച പ്രകടനം, എന്തൊരു ഒഴുക്ക് ആയിരുന്നു ആ അഭിനയത്തിന്. മമ്ത എന്ന നടിയെ കുറച്ചു കൂടി ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി. സ്‌പേസ് കുറവ് ആണെങ്കിൽ പോലും പ്രകടനം ഒട്ടും മോശമായിരുന്നില്ല.
കുടുംബവുമൊത്ത് ധൈര്യമായി പോയി കാണാൻ പറ്റുന്ന നല്ലൊരു സിനിമ. തിരക്ക് കുറവായിരുന്നു ഞാൻ കയറിയ തിയ്യേറ്ററിൽ. ഇനി കണ്ടവർ പറഞ്ഞു കേട്ട് തിയ്യേറ്ററിൽ ആളുകൾ കയറട്ടെ. നല്ല സിനിമകൾ വിജയിക്കട്ടെ ❤️

Ouseppachan
‘മ്യാവൂ’
വലിയ കൊട്ടും ആഘോഷങ്ങളൊന്നുമില്ലാതെ തീയറ്ററിൽ എത്തിയ മ്യാവൂ ഇന്നലെ എന്റെ കുടുംബത്തോടൊപ്പം തന്നെ കാണാൻ ഇടയായി. നൂറു ശതമാനം ഒരു നല്ല കുടുംബ സിനിമ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രവാസികളായ ഒരു ഭർത്താവിന്റെയും, ചെറിയ പിണക്കത്തിൽ അകന്നും അടുത്തും നിൽക്കുന്ന ഒരു ഭാര്യയുടെയും നിർമ്മലവും നിഷ്ക്കളങ്കവുമായ സ്നേഹം, അവർക്കിടയിൽ ജീവിക്കുന്ന കുട്ടികൾ.മരുഭൂമിയിലെ ജീവിതങ്ങളെ പച്ചയായി ഒരു കൃത്രിമത്വവും ഇല്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സൗബിൻ ഷാഹിർ അത്ഭുത പെടുത്തുന്ന അഭിനയം കാഴ്ചവച്ചിട്ടുണ്ട്.നല്ല അഭിനേതാക്കൾ, നല്ല സംഗീതം, നല്ല ഛായാഗ്രഹണം. ലാൽ ജോസ് എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാ മുഹൂർത്തങ്ങളും മനോഹരമാക്കി. എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് തോമസ് തിരുവല്ലക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ. സിനിമ വൻ വിജയമാകട്ടെ.👍👏👏👏❤️ Laljose, Soubin Shahir, Justin Varghese

Pareed K Mappoo
മ്യാവൂ
ഇന്നലെ വീണ്ടും കണ്ടു..
പ്രീമിയർ ഷോ കണ്ടദിവസം മ്യാവൂ ടീം ഏകദേശം എല്ലാവരുമായി കണ്ടതുകൊണ്ടാവും സിനിമയയായി കാണാൻ സാധിച്ചിരുന്നില്ല …കാരണം ആ സിനിമയിലെ എല്ലാവരും ഒരുമിച്ചപ്പോളൊരു ഇവന്റ് ഫീലിങ്ങായിരുന്നു
പക്ഷെ വീണ്ടും കാണാനിരുന്നപ്പോൾ…. ഈ കഥയും കഥാപാത്രങ്ങളും പരിചയക്കാരായി വീണ്ടും മുന്നിലവതരിച്ചു പക്ഷെ അഭിനേതാക്കളായല്ലായെന്നു മാത്രം..
പകരം ഞാൻ നേരിട്ടറിഞ്ഞ സത്യങ്ങൾ… എന്റെ മുൻപിൽ…
ഇതിലെ നായകനായ ദസ്തക്കിർ ഒരു വേള ഞാൻ തന്നെയെല്ലേ എന്റെ ജീവിതാനുഭവങ്ങളും ഇതിനോട് സാമ്യം നിൽക്കുന്നതല്ലേ..ഇതിലെ ഒരുപാടു മുഹൂർത്തങ്ങൾ ഞാനും നേരിട്ടതല്ലേ…
Dr. ഇക്ബാൽ കുറ്റിപ്പുറം എന്ന് എഴുത്തു കാരന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ
ഞാനുമുൾപ്പെട്ടിരുന്നുയെന്നതിരിച്ചറിവ് ആ എഴുത്തുകാരൻ എത്ര സത്യസന്ധമായിട്ടാണ് കഥയെയും കഥാപരിസരത്തെയും നമുക്കായി ഒരുക്കുന്നതെന്നറിഞ്ഞപ്പോൾ
അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏
ഞാൻ പ്രവാസിയായിട്ടു ദുബായിൽ എത്തിയിട്ട് 25 വർഷമായി..
എനിക്ക്നേരിട്ടറിയാവുന്ന പരിസരം തന്നെയാണ് ദസ്തക്കിറിന്റ ദുബായിലെ ഒരു ബാച്ചിലർ ലൈഫ് പോലെയുള്ളതു
കല്യാണം കഴിഞ്ഞു ദസ്തക്കിറിന്റെ 3 മക്കളെ പോലെത്തന്നെ എനിക്കുമുണ്ട് അതേ പ്രായത്തിലെ
ഒരാണും 2 പെൺകുട്ടികളും..
ദസ്ഥക്കിറിന്റെ വില്ല പോലെതന്നെയാണ് ദുബായ് ഖുസൈസിൽ എനിക്കുമുള്ളത്
ദസ്ഥക്കിറിന്റെ വില്ലയുടെ ചുറ്റുമുള്ള ആ പരിസരം തന്നെയാണ് എന്റെതും
അതിലെ കുട്ടികളുമായുള്ള തമാശയും.. ദേഷ്യവും.. സങ്കടങ്ങളും എന്റേതുകൂടിയാണെന്നുറപ്പിച്ചു പറയാനെനിക്ക് പറ്റും
ജീവിതപ്രതിസന്ധികളിൽ കാലിടറിയപ്പോൾ എനിക്കുമുണ്ടായിരുന്നു സഹായമായി ദസ്തക്കിറിന്റെ കൂട്ടുകാരെ പോലെയുള്ളവരും
ചന്ദ്രേട്ടനെ പോലെയുള്ള നന്മയുള്ളസഹോദരങ്ങളും
ദസ്തക്കിറിനെ പോലെ താടിവെച്ച് കോലം കെട്ടി പടച്ചവനെ തേടി നടന്നിരുന്നു..
അങ്ങിനെ കൂട്ടുകാരും അർമാനെപോലെയുള്ളവരും എന്നെയും തെറ്റ്ധരിച്ചിരുന്നു..
അവരോടെക്കെ ദസ്തക്കിർ പറഞ്ഞ പോലെ ഹൃദയം പൊട്ടി പറഞ്ഞിട്ടുണ്ട് പടച്ചവൻ കോലത്തിലല്ല.. ഹൃദയത്തിലാണു ള്ളതെന്നു..
കുട്ടികളോട് മുന്നറിയിപ്പ്നൽകിയിട്ടുണ്ട് മനുഷ്യനാണു വലുത് ബാക്കിയെല്ലാം പൊളിറ്റിക്സാണെന്നു..
അങ്ങിനെ എല്ലായർത്ഥത്തിലും ഞാനായിരുന്നു ദസ്ഥക്കിർ..
ഇത്രയും ഭംഗിയായി ദസ്ഥക്കിറിനെ നമുക്കായി ഒരുക്കിത്തന്ന ലാൽജോസ് എന്ന ആ ലെജൻഡിന്റെ കയ്യൊപ്പ്തന്നെയാണ് ഈ സിനിമ..
ലാൽജോസ് സാറിന്റെ കഥപറച്ചിലിൽ സാറ് ഏറ്റവും ബുദ്ധിമുട്ടിയ കഥ ഒരു പക്ഷെയിതായിരിക്കും കാരണം സാർ ഒരു വെക്തിയുടെ പിന്നാലെമാത്രം സഞ്ചരിച്ചു നാം കണ്ടിട്ടില്ല അതാണ് ദസ്ഥക്കിർ..
തോമസ് എന്ന പ്രവാസിനിർമാതാവ് ഈ സിനിമക്കായി 3 വർഷം കാത്തിരിന്നതും താൻ കേട്ട ദസ്ഥക്കിറിനെ എല്ലാവരും ഇഷ്ടപെടും എന്നുറപ്പിൽ തന്നെയാണ്.
നിങ്ങളറിയണം ഒരു പാടു ദസ്ഥക്കിർമാർ ഈ പ്രവാസലോകത്തുണ്ടെന്നു…. പേരിൽ വസ്ത്രത്തിൽ രൂപത്തിൽ മാത്രംമാറ്റത്തോടെ….
മനാഫ് കൊച്ചിൻ
Nb. ദസ്തക്കിറായി സൗബിൻ ജീവിച്ചു
ഹരിശ്രീ യൂസുഫിന്റെ ചന്ദ്രേട്ടൻ..ഉസ്താദായി വന്ന സലിംകുമാർ . സുലേഖ യായ മമ്ത മോഹൻദാസ്, ഡോക്ടർ (ശ്യാമപ്രസാദ് ) ജമീലയായി വന്ന ജാസ്മിൻ (താജികിസ്ഥാൻ ) കുട്ടികൾ, ഡയാനയെന്ന പൂച്ച എല്ലാവരും വളരെ നന്നായിതന്നെ അവരവരുടെ റോൾ
ലാൽജോസ് സാറിന് നന്ദി എന്നെയും ഇതിൽ ഉൾപെടുത്തിയതിലും ഞാനൊരു പാടിഷ്ടപെട്ട ആ മഹാ നടന്റെ പേരിലുള്ള ഒരു കഥാപാത്രം (മുരളി )തന്നതിലും
ഗുരുസ്ഥാനത്താണ് .. ❤🙏
ക്യാമറ അജ്മൽ വളരെ നന്നായിതന്നെ റാസ് അൽ ഖൈമയുടെദൃശ്യങ്ങൾ ഭംഗിയായി ഒപ്പിയെടുത്തു ഒരു പുതിയ രീതിയിൽ അവതരിപ്പിച്ചു
പാട്ടുകൾ സൂപ്പർ 👏👏
പ്രവാസലോകത്തുള്ള ഒരു പാടു കലാകാരൻ മാർ ഇതിലൂടെ അവരുടെ റോളുകൾ മികവുച്ചതാക്കി പ്രേത്യേകിച്ചു ഫർഹാൻ (പച്ച ) അർമാൻ (ദിലീപ് ) ടിട്ടു (മോജിത്ത് )ഈ സിനിമയുടെ പിന്നണിയുലും മുന്നണിയുമായി പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.. ❤❤
സിനിമ എല്ലാ വരും കാണണമെന്ന ഭ്യർത്ഥിക്കുന്നു ❤🙏