Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Shaine Das

    ജിബൂട്ടി :- ആഫ്രിക്കൻ മണ്ണിൽ മലയാളിയുടെ അതിജീവനം.
    ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയെ നല്ല രീതിയിൽ പര്യവേക്ഷണം നടത്തി പ്രേക്ഷകന് മികച്ച ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഇന്നലെ പുറത്തിറങ്ങിയ ജിബൂട്ടി. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന കേരളത്തിലെ ഭാഗങ്ങളിലും ജിബൂട്ടിയിലെ ഭാഗങ്ങളിലും ഏറ്റവും ഭംഗിയുള്ള ലൊക്കേഷനുകൾ കണ്ടെത്താൻ സിനിമയുടെ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തീയേറ്ററിൽ കണ്ടില്ലെങ്കിൽ കാണാൻ നിക്കരുത് എന്നാണ് എന്റെ അഭിപ്രായം.
    അതുപോലെതന്നെ ഇതിലെ ആക്ഷൻ രംഗങ്ങളും തീയേറ്ററിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. മലയാളം സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ നിലവാരം വളരെ കൂടി എന്ന് ഈ വർഷം ഇറങ്ങിയ കള, അജഗജാന്തരം, ഇപ്പോൾ ജിബൂട്ടി പോലത്തെ സിനിമകൾ കണ്ടപ്പോൾ തോന്നി. വളരെ ശ്രദ്ധയോടെ ഒരുക്കിയ ആക്ഷൻ രംഗങ്ങളും രണ്ടാം പകുതിയിലെ കാർ ചേസ് രംഗങ്ങളുമൊക്കെയാണ് തീയേറ്റർ അനുഭവം മികച്ചതാക്കുന്നത്.
    മൊത്തത്തിൽ തീയേറ്ററിൽ കണ്ടാൽ ഇഷ്ടപ്പെടും എന്ന് ഗ്യാരന്റി ഉള്ള ചിത്രം തന്നെയാണ് ജിബൂട്ടി. ആദ്യത്തെ ചിത്രമായത്തിന്റെ കുറച്ച് പോരായ്മകൾ സംവിധായകന് ഉണ്ടെങ്കിലും ഇത്രയും വലിയ ഒരു ചിത്രം തീയേറ്ററിൽ നല്ല ഒരു അനുഭവം സമ്മാനിക്കാൻ സാധിച്ചതിൽ പ്രശംസ അർഹിക്കുന്നുണ്ട്.
    3/5

    6.0 rating

  2. Minnal Shibu

    കഴിഞ്ഞ കൊല്ലം അവസാനം ഇറങ്ങിയ ചിത്രമെന്ന നിലയിൽ വെറുതെ ഒരു നേരം പോക്കിന് പോയി കാണാം എന്ന് വിചാരിച്ചാണ് പോയത്!പക്ഷെ കണ്ട് കഴിഞ്ഞപ്പോൾ എന്താന്ന് അറിയില്ല വളരെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആണ് കിട്ടിയത്..!വേണമെങ്കിൽ 2021ലെ സിനിമകളിൽ ഏതാ കൂടുതൽ എക്സ്പീരിയൻസ് കിട്ടിയത് എന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ ജിബൂട്ടിയാണ് 🙌
    അഭിനയിച്ചവരുടെ ഒക്കെ പ്രകടനം ഒന്നിനൊന്ന് മികച്ചു നിൽക്കുകയായിരുന്നു… ഫസ്റ്റ് ഹാഫ് കിട്ടിയ ഫീൽ 2nd ഹാഫ് ഇരട്ടിയായി തന്നു… ക്ലൈമാക്സിൽ surviving സീൻസ് ആണ് പടത്തിലെ മെയിൻ ഹൈലൈറ്റ്. ✌🏻 ഇതൊക്കെ ott വന്നിട്ട് കാണമെന്ന് വിചാരിച്ചിരിക്കുന്നവർ നഷ്ടപ്പെടുത്തുന്നത് ഹൈ ക്വാളിറ്റി തിയേറ്റർ എക്സ്പീരിയൻസ് ആണ് 🔥നല്ല സൗണ്ട് സിസ്റ്റമുള്ള തിയേറ്ററിൽ പോയി കാണാൻ ശ്രദ്ധിക്കുക 👌👌👌

    7.0 rating

Djibouti Malayalam Movie