കോവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യ നായകനായി എത്തുന്ന സിനിമ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ആഡംബര ഹോട്ടലില്‍ ഏഴു ദിവസത്തെ ഖ്വാരന്റൈനില് കഴിയേണ്ടിവരുന്ന ഒരു ബിസിനസുകാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനം.
റോഡപകടത്തില്‍ കൊല്ലപ്പെട്ട സ്വന്തം മകളുടെ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു അച്ഛന്റെ കഥ. സുരാജ് വെഞാറന്മൂട് പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ ടോവിനോ തോമസും ഐശ്വര്യ ലെക്ഷിമിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രതീഷ് ബാലകൃഷ്ണന് എഴുതി സംവിധാനം ചെയ്തു നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും നിവിന്‍ പോളി തന്നെയാണ്.ഗ്രേസ് ആന്റണി നായിക റോളില്‍ എത്തുന്ന ഈ സിനിമ ഒടിടി പ്ലാറ്റ്ഫോം ആയ ഹോട്ട്സ്റ്റാര്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു പരീക്ഷണ മുഴുനീള കോമഡി ചിത്രമെന്ന പേരില്‍ മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയ വഴി ഈ ചിത്രത്തിന് ലഭിക്കുന്നത്.സ്ഥിരം കോമഡി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന് വിജയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
ചിത്രത്തിന്റെ ഭൂരിഭാകം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഒരു ഹോട്ടലിലാണ്. പക്ഷെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ അവസാനം വരെ കൊണ്ടുപോകാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് സംവിധായകന് ഓരോ കാഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ബുദ്ധിജീവി പരിവേഷത്തില്‍ സിനിമയെ കാണുന്നവര്‍ക്ക് ഈ രീതി ചിലപ്പോള്‍ കല്ലുകടിയായി തോന്നാം. അഭിനയമികവുകൊണ്ട് സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും അവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. വ്യെത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സിനിമയാണ് കനകം കാമിനി കലഹം.